ഫാഷന്‍ ഡിസൈനിങ് & ഗാര്‍മെന്റ് ടെക്‌നോളജി സ്‌പോട്ട് അഡ്മിഷൻ


കോഴിക്കോട്: മലാപ്പറമ്പ് ഗവ. വനിത  പോളിടെക്‌നിക്കിന്  കീഴിലെ ഫാഷന്‍  ഡിസൈനിങ് ആന്‍ഡ്  ഗാര്‍മെന്റ് ടെക്‌നോളജി  കോഴ്‌സില്‍ (എഫ്ഡിജിടി) 2024-25 അധ്യയന വര്‍ഷം ഒഴിവുള്ള ഏതാനും സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ 24 ന്  സ്ഥാപനത്തില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവേശനം ആഗ്രഹിക്കുന്ന  വിദ്യാര്‍ത്ഥികള്‍ ആവശ്യമായ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10 മണിക്കകം  പോളിടെക്നിക് കോളേജിൽ എത്തണം.
എസ്എസ്എല്‍സി, ജാതി, വരുമാനം, നോണ്‍ ക്രീമിലയര്‍, ടിസി, സിസി  അടക്കമുള്ള എല്ലാ രേഖകളും മതിയായ ഫീസും (ഓണ്‍ ലൈനായി  അടക്കേണ്ടതാണ്) കരുതണം. ഫോണ്‍: 0495-2370714, 9497047948.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000