രജിസ്‌ട്രേഷന്‍ ക്യാമ്പ് 29ന്


കോഴിക്കോട്: സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ കൂടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ  രജിസ്‌ട്രേഷന്‍ ക്യാമ്പ് ജൂലൈ 29 ന് രാവിലെ 10.30 ന് വടകര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടത്തും.  എസ്എസ്എല്‍സി മുതല്‍ ബിരുദ ബിരുദാനന്തര ബിരുദമുളളവര്‍ക്കും, ഐടിഐ ഡിപ്ലോമ യോഗ്യതയുളളവര്‍ക്കും 250 രൂപ നല്‍കി രജിസ്‌ട്രേഷന്‍ നടത്താമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495-2370179.

Leave a Reply

Your email address will not be published. Required fields are marked *