എഡ്യുകെയര്‍ പദ്ധതി ഉദ്ഘാടനവും അനുമോദനവും

കോഴിക്കോട്: മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്എസ്എല്‍സി, പ്ലസ്ടു, എന്‍എംഎംഎസ്ഇ, വൈഐപി ഉന്നത വിജയികളെയും യുഎല്‍ സ്‌പെയ്‌സ് മെമ്പറെയും അനുമോദിച്ചു. പി ടി എ റഹീം എംഎല്‍എ ഉപഹാരം കൈമാറി. എഡ്യുകെയര്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സുധാ കമ്പളത്ത് നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് മന്‍സൂര്‍ മണ്ണില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സലിം അല്‍ത്താഫ്, ഹെഡ്മാസ്റ്റര്‍ പി സുമേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ പി മോഹന്‍ദാസ്, അപ്പുക്കുഞ്ഞന്‍, ഗീതാ കാവില്‍പുറായില്‍, വിദ്യാലയ വികസന സമിതി വര്‍ക്കിങ് ചെയര്‍മാന്‍ എം ധര്‍മ്മജന്‍, പിടിഎ വൈസ് പ്രസിഡന്റ് രാജി ചെറുതൊടി, എസ്എംസി ചെയര്‍മാന്‍ ഹരീഷ്, രാമദാസ് തുടങ്ങിയവര്‍ സംസാരിച്ചു.