ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാം

കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിലെ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ്  ജൂലൈയില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്സിന് കോണ്ടാക്ട് ക്ലാസ്സുകളും പ്രാക്ടിക്കലുകളും ഇന്റേണ്‍ഷിപ്പും ടീച്ചിംഗ് പ്രാക്ടീസും ഉണ്ടായിരിക്കും. മിനിമം വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു/ഏതെങ്കിലും ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ്/ഏതെങ്കിലും ഡിപ്ലോമ ആണ്. ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഡ്വാന്‍സ് ഡിപ്ലോമയുടെ രണ്ടാംവര്‍ഷ കോഴ്സിലേക്ക് ലാറ്ററല്‍ എന്‍ട്രി സൗകര്യം ലഭ്യമാണ്. https://app.srccc.in/register ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി നൽകാം. വിവരങ്ങള്‍ www.srccc.in  വെബ്‌സൈറ്റില്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ജൂണ്‍ 30.
സ്റ്റഡി സെന്ററായി ഓക്സ്ഫോര്‍ഡ് കിഡ്സ്, കോഴിക്കോട്. (ഫോണ്‍: 8089379318), ഹീലിംഗ് ലൈറ്റ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്,
മാനിപുരം,  കൊടുവള്ളി (9446258845, 9495592687).

Leave a Reply

Your email address will not be published. Required fields are marked *