‹

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സുകൾ; ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട, (ഒബിസി) ബിഎസ് റ നഴ്‌സിംഗ് പഠനം പൂര്‍ത്തീകരിച്ച് രണ്ട്  വര്‍ഷം പൂര്‍ത്തിയായിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും  ബിഎസ്സി നഴ്സിംഗ് കോഴ്സില്‍ നാലാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും IELTS/TORFL/OET/NCLEX (ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം/Test of English as a Foreign Language/Occupational English Test/National Council Licensure Examination) എന്നീ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകളിൽ പരിശീലനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നല്‍കുന്ന പദ്ധതിക്ക്  അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ജൂലൈ 31.

IELTS/TOEFL/OET/NCLEX എന്നീ കോഴ്സുകള്‍ക്ക് പരിശീലനം നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്നും താല്പര്യപത്രം ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് എംപാനല്‍ ചെയ്ത സ്ഥാപനങ്ങളില്‍ പരിശീലനം നടത്തുന്നവരാകണം അപേക്ഷകർ. വിശദ വിവരങ്ങള്‍ക്ക്
www.bcdd.kerala.gov.in, www.egrantz.kerala.gov.in സന്ദര്‍ശിക്കുക.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000