ബിടെക് പ്രവേശനം: ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു

കോഴിക്കോട്: വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ബി.ടെക് പ്രവേശനവുമായി ബന്ധപ്പെട്ട ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓപ്ഷന്‍ രജിസ്‌ട്രേഷന്‍, സംശയനിവാരണം, മറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും. ജൂലൈ രണ്ടിന് വൈകീട്ട് 7.30ന് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ വെബിനാറും സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ www.cev.ac.in വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9292546125, 9961441105, 8943901589.