സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കോഴിക്കോട്: സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും സംസ്ഥാനത്തിനകത്ത് ഹയര്‍ സെക്കന്‍ഡറി, സിഎ/സിഎംഎ/സിഎസ് കോഴ്‌സുകള്‍ പഠിക്കുന്നവരുമായ ഒബിസി, ഇബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു.
ഇതിനായി ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ ജൂലൈ 31 വരെ ഓപണ്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ www.egrantz.kerala.gov.in, www.bcdd.kerala.gov.in വെബ്‌സൈറ്റുകളില്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *