കോഴിക്കോട്: പട്ടികവർഗ വികസന വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന നൂതന പദ്ധതിയായ എൻജിനീയർ/ ഓവർസിയർ നിയമനത്തിന് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 21-35.
ആകെ അഞ്ച് ഒഴിവുകളാണ്.
ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിൽ ഒരു ഒഴിവുണ്ട്.
യോഗ്യത: ഐടി/ബിടെക് കമ്പ്യൂട്ടർ സയൻസ്/ബി എസ് സി കമ്പ്യൂട്ടർ സയൻസ്/ബിസിഎ/ കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ.
ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നാല് ഒഴിവുകളാണ്. യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബിടെക്/ഡിപ്ലോമ/ ഐടിഐ.
ജില്ലാ തലത്തിൽ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. സേവന കാലാവധി ഒരു വർഷം. ഒരാൾ ഒന്നിലധികം ജില്ലകളിൽ അപേക്ഷിക്കാൻ പാടില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം
ആഗസ്റ്റ് 19 ന് വൈകുന്നേരം 5 നു മുമ്പായി കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിലോ കോടഞ്ചേരി, പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ലഭ്യമാക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18,000 രൂപ ഓണറേറിയം ലഭിക്കും. അപേക്ഷാഫോം
കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിലും കോടഞ്ചേരി, പേരാമ്പ്ര ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസുകളിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ: 0495-2376364.

