വിദ്യാർത്ഥികൾക്കായി സീപ്പ് ഓറിയന്റേഷൻ പദ്ധതി

കോഴിക്കോട്: വിദ്യാർത്ഥികൾക്കായി സീപ്പ് ഓറിയന്റേഷൻ പദ്ധതിക്ക് തുടക്കം. ഗവ. മോഡൽ സ്കൂളിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. എട്ടാം ക്ലാസ്സിലെ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് അവരുടെ വ്യക്‌തിത്വ നൈപുണ്യവികസന വളർച്ച ലക്ഷ്യം വെച്ച് സർക്കാർ, എയിഡഡ് സ്ക്ളുകളിൽ രണ്ട് വർഷ കാലയളവിൽ സൗജന്യമായി മിഷൻ ബെറ്റർ ടുമാറൊ – നന്മ നടപ്പാക്കി വരുന്ന പദ്ധതിയാണ് സീപ്പ് (കേപ്പബിലിറ്റി എക്സ്പ്ലറേഷൻ ആന്റ് എൻഹാൻസ്മെന്റ്). എഡിജിപി പി വിജയൻ മാർഗ നിർദേശം നൽകി വരുന്നു. എംബിടി നന്മ സെക്രട്ടറി ആർ അജി അദ്ധ്യക്ഷത വഹിച്ചു. ട്രെയിനർ ബ്രഹ്മനായകം മഹാദേവൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ടോമി എം ടോം, അബ്ദുൾ സമദ്, മുരളി ചെറുകയിൽ, പി ശ്യാമിത, വിഷ്ണു നന്മ, ഷഹൽ റഹ്മാൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *