ഓണമായ്

ശ്രീലത

ഓണം ഓണം
ഓർമ്മകളിൽ നിറയുന്ന ഓണം…..
ചിങ്ങത്തിൽ അത്തം പിറന്നു
പൂവിളിയുണർന്നു
ഓണവുമായ്….
പൂക്കാലം വന്നു
പൂക്കോലമിട്ടു
തുമ്പയും തുളസിയും ചെമന്തിയും  തെച്ചിയുമിട്ടു…..
(ഓണം ഓണം
ഓർമ്മകളിൽ നിറയുന്ന ഓണം ……
ഓണക്കോടിയുടുത്തു ഓണസദ്യ വിളമ്പി
കണ്ണിനും മനസ്സിനും
മോഹപ്പൂക്കളൊരുക്കി
ഓണം പത്തുനാൾ പൂക്കളിൽ വിടർന്നു…..
(ഓണം ഓണം
ഓർമ്മകളിൽ നിറയുന്ന ഓണം ……
മലയാള മനസ്സിൽ   ഓണപ്പാട്ടിൻ താളം
തുള്ളി….
ഓണത്തുമ്പികൾ വട്ടമിട്ടു
ഓണനിലാവിൽ
മുറ്റത്തെപ്പൂക്കളം നിറഞ്ഞു നിന്നു…
(ഓണം ഓണം
ഓർമ്മകളിൽ നിറയുന്ന ഓണം ….

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000