ഉറൂബ് ലൈബ്രറി വാർഷികാഘോഷം

കോഴിക്കോട്: നല്ലളം ഉറൂബ് ലൈബ്രറി വാർഷികാഘോഷവും സാംസ്കാരിക സദസ്സും നല്ലളം വി കെ സി കൾചറൽ സെൻ്റർ ഓഡിറ്റോറിയത്തിൽ ഉറൂബിൻ്റെ മകനും പ്രശസ്ത ചിത്രകാരനുമായ ഇ സുധാകരൻ നിർവഹിച്ചു. പ്രശസ്ത എഴുത്തുകാരൻ പി കെ പാറക്കടവ് മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡൻ്റ് ടി ഹർഷാദ് അധ്യക്ഷനായി. ഉറൂബിൻ്റെ ഛായാചിത്രം അനാഛാദനം, ചിരാത് ചുമർ മാസികാ പ്രകാശനം എന്നിവയും നടന്നു. ലൈബ്രറി സെക്രട്ടറി പ്രൊഫ. എം അബ്ദുറഹിമാൻ റിപ്പോർട്ട് അവതരിപ്പിച്ചു.  ഉറൂബിൻ്റെ സുന്ദരികളും സുന്ദരന്മാരും എന്ന നോവലിനെ പരിചയപ്പെടുത്തി ഗവേഷണ വിദ്യാർത്ഥിനി എം  രമ്യ സംസാരിച്ചു. കോർപറേഷൻ കൗൺസിലർ മൈമൂന ടീച്ചർ, ലൈബ്രറി കൗൺസിലംഗം ജി ഉണ്ണികൃഷ്ണൻ, എം സുനില, എം ജയരാജൻ എന്നിവർ സംസാരിച്ചു. പി എം കെ സുബൈർ സ്വാഗതവും എ ജയപ്രകാശ് നന്ദിയും പറഞ്ഞു.  കുട്ടികളും വനിതകളും അവതരിപ്പിച്ച വിവിധ കലാപരിപാടികളുമുണ്ടായി.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000