കെ ടി ജലീലിൻ്റെ ലേഖന സമാഹാരം പ്രകാശനം ഒക്ടോബർ 2 ന്

കോഴിക്കോട്: ഡോ. കെ ടി ജലീൽ എംഎൽഎയുടെ ലേഖന സമാഹാരം “സ്വർഗസ്ഥനായ ഗാന്ധിജി” പ്രകാശനം ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന്. രാവിലെ 10 ന് വളാഞ്ചേരി കാവുമ്പുറത്തുള്ള പാറക്കൽ ഓഡിറ്റോറിയത്തിലാണ് പുസ്തക പ്രകാശനവും സെമിനാറും. ഡോ. ജോൺ ബ്രിട്ടാസ് എം പി പ്രകാശനം നിർവഹിക്കും. പത്മശ്രീ റാബിയ ഏറ്റുവാങ്ങും. പ്രൊഫ. എം എം നാരായണൻ പുസ്തകം പരിചയപ്പെടുത്തും.

ചിന്ത പബ്ലിഷേഴ്സാണ് പ്രസാധകർ. കെ ടി ജലീലിൻ്റെ പന്ത്രണ്ടാമത്തെ പുസ്തകമാണിത്. മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ ആഭിമുഖ്യത്തിലാണ് ചടങ്ങ്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000