കോഴിക്കോട്: സംസ്ഥാനപാത 38ല്‍ ഉള്ളിയേരി മുതല്‍ കരുവന്നൂര്‍ വരെ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
സംസ്ഥാനപാത 38ല്‍ കല്ലോട് മുതല്‍ പാലേരി വരെ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
തണ്ണീര്‍പന്തല്‍-ഇളയിടം-അരൂര്‍ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് അഞ്ച് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. തണ്ണീര്‍പന്തലില്‍നിന്ന് അരൂരിലേക്ക് പോകേണ്ട വാഹനങ്ങള്‍ അമ്പലക്കണ്ടിമുക്ക് കുമ്മന്‍കോട് ഹെല്‍ത്ത് സെന്റര്‍ വഴി പോകണം.

