കോഴിക്കോട്: മലബാറിലെയും കോഴിക്കോട്ടെയും വിവിധ വികസന വിഷയങ്ങൾ മുൻ നിർത്തി കേന്ദ്ര
ടൂറിസം – പെട്രോളിയം സഹ മന്ത്രി സുരേഷ് ഗോപിക്ക് മലബാർ ചേംബർ ഓഫ് കോമേഴ്സ് നിവേദനം നൽകി.
കോഴിക്കോട് എയർപോർട്ടിലെ വലിയ വിമാനങ്ങളുടെ പ്രവേശനം, എയിംസ്, ബേപ്പൂർ തുറമുഖ വികസനം എന്നീ കാര്യങ്ങളെക്കുറിച്ച് മലബാർ ചേംബർ വൈ. പ്രസിഡൻ്റ് എം ഖാലീദിൻ്റെ നേതൃത്വത്തിലുള്ള സംഘം ചർച്ച നടത്തി.
ഭാരവാഹികളായ അബ്ദുറഹിമാൻ, ഗോപകുമാർ, മാനുവൽ ഉതുപ്പ്, സഞ്ജീവ് സാബു എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
സുരേഷ് ഗോപിക്ക് മലബാർ ചേംബർ നിവേദനം നൽകി

