അനുരാഗം
ശ്രീലത
ആരെ നീ തിരയുന്നു….. ആരെ നീ തിരയുന്നു…..
ആത്മതാളത്തിൽ ആറാടും
ആനന്ദ നടന രാഗങ്ങളേ…..
(ആരെ നീ…….
അറിയാതെ പോയൊരാ നിൻ അനുരാഗം
അകതാരിൽ
ഒഴുകിയൊഴുകി ……
തേൻമഴപൂകി പാതി നനഞ്ഞപ്പോൾ
ഈറനാം നിൻ നൊമ്പരങ്ങൾ
മൗനം വെടിഞ്ഞു
സ്നേഹത്തിൻ മലർ മുത്തു പോൽ
അലിഞ്ഞുവോ……
(ആരെ നീ…….
അലയായ് പോയൊരാ നിൻ അനുഭാവം
പാതി നിലാവിൽ മിന്നിമറഞ്ഞു…
ആനന്ദ സ്മൃതികളിൽ ആടി രസിക്കുമ്പോൾ… ആരെയോ ഓർത്തു നീ നാണിച്ചില്ലേ….
ദേവരാഗ മധുമാരി നടമാടി നീ ലാസ്യഭാവം ചൊരിഞ്ഞില്ലേ….
(ആരെ നീ…..
