ഐടിഐകളിലെ ഏകവത്സര, ദിവത്സര കോഴ്സ് അപേക്ഷ തിയ്യതി നീട്ടി
കോഴിക്കോട്: ഗവ. ഐടിഐകളിലെ ഏകവത്സര, ദിവത്സര കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി ജൂലൈ 12 വരെ ദീര്‍ഘിപ്പിച്ചു. വളയം ഗവ. ഐടിഐയിലെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍ എന്നീ ദ്വിവത്സര കോഴ്സുകളിലേക്ക് https://www.itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ജൂലൈ 12 വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. ഓണ്‍ലൈന്‍ പേമെന്റ് നിര്‍ദ്ദേശങ്ങളും വിശദ പ്രോസ്‌പെക്ടസും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0496-2461263, 9947161984.