കോഴിക്കോട്: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻസിലെ ജേര്‍ണലിസം ആന്റ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിംഗ്, ടെലിവിഷന്‍ ജേണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവ് വന്ന ഏതാനും സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് ജൂലൈ 11 ന് നടത്തും. എറണാകുളം കാക്കനാട്ടുളള അക്കാദമി കാമ്പസില്‍ രാവിലെ 10 ന് നടക്കുന്ന സ്പോട്ട് അഡ്മിഷന് വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തണം. പ്രായപരിധി 28 വയസ്. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവേശനം ഉറപ്പാകുന്നവര്‍ അഡ്മിഷന് ഫീസ് / കോഴ്സ് ഫീസ് അടയ്ക്കാന്‍ തയ്യാറായി വരണം. ഫോണ്‍: 0484-2422275.
Related Posts
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ലിമിറ്റഡില്‍ അസിസ്റ്റന്റ് സെയില്സ്മാന് (കാറ്റഗറി നമ്പര്‍: 527/2024) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയിൽ റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ: 368/2021)തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ഡിസംബർ 21ന് നിലവിൽ വന്ന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in
ലാപ്ടോപ്പ് വിതരണം
കോഴിക്കോട്: കേരള കള്ളു വ്യവസായ ക്ഷേമനിധി ബോര്‍ഡിന്റെ 2024-25 വര്‍ഷത്തെ ലാപ്ടോപ്പ് വിതരണത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേരള/കേന്ദ്ര സര്‍ക്കാര്‍ എന്‍ട്രന്‍സുകള്‍ മുഖേന കേരളത്തിലെ സര്‍ക്കാര്‍ /സര്‍ക്കാര്‍ അംഗീകൃത…

