കോഴിക്കോട്: ഗവ. വനിത പോളിടെക്നിക് കോളേജിലെ 2024 -25 വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി രണ്ടാം വര്‍ഷത്തിലേക്കുള്ള ഒന്നാം സ്പോട്ട് അഡ്മിഷന്റെ കൗണ്‍സിലിംഗ് ജൂലൈ എട്ടിന് രാവിലെ ഒന്‍പത് മുതല്‍ കോളേജില്‍ നടത്തും. www.polyadmission.org/let ല്‍ പ്രസിദ്ധീകരിച്ച കോഴിക്കോട ജില്ലാ റാങ്ക് ലിസ്റ്റില്‍ ഉള്ളതും പുതുതായി അപേക്ഷിച്ചതുമായ എല്ലാ പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. ജൂലൈ എട്ടിന് രാവിലെ ഒന്‍പതിനും 10.30 നും ഇടയ്ക്ക് പോളിടെക്നിക്കില്‍ നേരിട്ടു വന്ന് രജിസ്റ്റര്‍ ചെയ്യണം.
പുതിയ അപേക്ഷകരില്‍ നിന്നും നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ നിന്നും രജിസ്റ്റര്‍ ചെയ്തവരെ ഉള്‍പ്പെടുത്തി അന്നേ ദിവസം 11 ന് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്ന് അഡ്മിഷന് നടത്തും.
പ്രവേശനത്തിനായി വരുന്നവര്‍ എസ്എസ്എല്‍സി, പ്ലസ്ടു/വിഎച്ച്എസ്ഇ, ജാതി, വരുമാനം/നോണ്‍ ക്രിമിലെയര്‍, വിടുതല്‍, സ്വഭാവ സര്‍ട്ടിഫിക്കറ്റ് അടക്കമുളള എല്ലാ രേഖകളും, മതിയായ ഫീസും കരുതണം. വിശദ വിവരങ്ങള്‍ www.polyadmission.org/lte എന്ന വെബ്സൈറ്റില്‍. ഫോണ്‍: 0495-2370714.

