കെല്‍ട്രോണ്‍ ജേണലിസം കോഴ്സ്


കോഴിക്കോട്: കെല്‍ട്രോണിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം 2024 -25 ബാച്ചിലേക്ക് ജൂലായ് 10 വരെ അപേക്ഷിക്കാം. കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പത്രം, ടെലിവിഷന്‍, സോഷ്യല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിവയില്‍ പരിശീലനം ലഭിക്കും. പഠനത്തോടൊപ്പം മാധ്യമ സ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും നല്‍കും. ഉയര്‍ന്ന പ്രായപരിധി 30. ക്ലാസുകള്‍ ജൂലൈയില്‍ ആരംഭിക്കും. ഫോണ്‍:  954495 8182.