സ്പെഷ്യൽ പോളിംഗ് ടീമിന് പരിശീലനം


കോഴിക്കോട്: ജില്ലയിൽ ഭിന്നശേഷിക്കാരുടെയും 85 ന് മുകളിൽ പ്രായമുള്ള വയോജനങ്ങളുടെയും  വീടുകൾ സന്ദർശിച്ച് വോട്ട് ശേഖരിക്കുന്ന പ്രവൃത്തിയിൽ പങ്കെടുക്കുന്ന സ്പെഷ്യൽ പോളിംഗ് ടീമിന് പരിശീലനം സംഘടിപ്പിച്ചു. സ്പെഷ്യൽ പോളിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ എന്നിവർക്കാണ് ചൊവ്വാഴ്ച പരിശീലനം സംഘടിപ്പിച്ചത്.

തെരഞ്ഞെടുപ്പ് ട്രെയിനിംഗ് സെൽ നോഡൽ ഓഫീസർ ഷെറീന കെ നേതൃത്വം നൽകി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നാല് ഘട്ടമായി നടന്ന പരിശീലനത്തിൽ 732 പേർ പങ്കെടുത്തു.

നാളെ (ഏപ്രിൽ 17) മുതൽ വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും വീടുകളിൽ എത്തിയാണ് വോട്ട് ശേഖരണം നടത്തുന്നത്.
നാലോ അഞ്ചോ ദിവസങ്ങൾ നീളുന്ന വോട്ടു ശേഖരണത്തിൽ  7623 ഭിന്നശേഷിക്കാരുടെയും 85 ന് മുകളിൽ പ്രായമുള്ള 10872 പേരുടെയും വീടുകളാണ് ഉദ്യോഗസ്ഥർ സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *