കോഴിക്കോട്: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ, പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ) 2024- 2025 റഗുലർ ബാച്ചിലേക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. https://kscsa.org. എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 27 വൈകീട്ട് അഞ്ച് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 200 രൂപയാണ് അപേക്ഷാ ഫീസ് . പ്രവേശനത്തിനുള്ള യോഗ്യത, പ്രവേശന പരീക്ഷാ സിലബസ്, ഫീസ് നിരക്ക്, ഫീസ് ഇളവുകൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://kscsa.org. ലഭ്യമാണ്.പാലോളി കമ്മറ്റി റിപ്പോർട്ടിന്റെ ശുപാർശപ്രകാരം സ്ഥാപിതമായ പൊന്നാനി ഐ.സി. എസ്. ആറിലെ 50 ശതമാനം സീറ്റുകൾ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 10 ശതമാനം സീറ്റുകൾ എസ് സി/എസ്. ടി വിഭാഗക്കാർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇവർക്ക് ട്യൂഷൻഫീസ് സൗജന്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. ഫോൺ – 0494 2665489, 8281098868.
Related Posts
വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് ഒറ്റ തവണ ക്യാഷ് അവാര്‍ഡ്
കോഴിക്കോട്:ജില്ലയില്‍ 2024- 2025 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി/ സിബിഎസ്ഇ /ഐസിഎസ്ഇ സിലിബസുകളില്‍ പത്താം ക്ലാസ് /പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+/A1 മാര്‍ക്ക് ലഭിച്ച വിമുക്ത…
സ്പോട്ട് അഡ്മിഷൻ മാർച്ച് 20ന്
കോഴിക്കോട്: കേരള മീഡിയ അക്കാദമി കൊച്ചി സെന്ററിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സ് 11-ാം ബാച്ചിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ മാർച്ച് -20-ന് നടക്കും. തിയറിയും പ്രാക്ടിക്കലും…
സ്പോട്ട് അഡ്മിഷൻ
കോഴിക്കോട്: കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന് അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ അക്കൗണ്ടിങ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. എസ്എസ്എല്‍സി, പ്ലസ്ടു…

