കോഴിക്കോട്: ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണശാലയില്‍ നിന്നുള്ള പ്രധാന പൈപ്പുലൈനില്‍
കുണ്ടായിത്തോട് റെയില്‍വേ ക്രോസിങ്ങിനു സമീപം അടിയന്തിര
അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മാര്‍ച്ച് 18, 19 തീയ്യതികളില്‍ കോഴിക്കോട് കോര്‍പ്പറേഷനിലേക്കും ഫറോക്ക് മുനിസിപ്പാലിറ്റിയിലേക്കും 13
പഞ്ചായത്തുകളിലേക്കുമുള്ള (ബാലുശ്ശേരി, നന്മണ്ട, നരിക്കുനി,
കാക്കൂര്‍, ചേളന്നൂര്‍, കക്കോടി, തലക്കുളത്തൂര്‍, കുരുവട്ടൂര്‍,
കുന്ദമംഗലം, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി) ജലവിതരണം
പൂര്‍ണമായി മുടങ്ങുമെന്നും, ഉപഭോക്താക്കള്‍ ആവശ്യമായ
മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

