ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിൽ സമ്മര്‍ക്യാമ്പ് ഏപ്രില്‍ രണ്ട് മുതൽ

കോഴിക്കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ 10 കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വേനല്‍ക്കാല ക്യാമ്പ് നടത്തുന്നു. ഏഴ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ്. ഏപ്രില്‍ രണ്ടിന് ആരംഭിക്കും.

ബാഡ്മിന്റൺ, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോൾ, ടേബിള്‍ ടെന്നീസ്, ബോക്‌സിങ്, ജിംനാസ്റ്റിക്‌സ്, ചെസ്സ്, തയ്‌ക്കോണ്ടോ, വോളിബോൾ, സ്വിമ്മിംഗ് തുടങ്ങിയ ഇനങ്ങളിലാണ് ക്യാമ്പ്. പരിചയ സമ്പന്നരും പ്രശസ്തരുമായ പരിശീലകരുടെ നേതൃത്വത്തിലാണ് ക്യാമ്പ് രൂപകല്പന ചെയ്തിരിക്കുന്നത്.

കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം, കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം, നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമി, നടക്കാവ് സ്വിമ്മിംഗ് പൂൾ തുടങ്ങിയ ഇടങ്ങളിലാണ് ക്യാമ്പുകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8078182593, 0495 2722593.  www.sportscouncilkozhikode.com. രജിസ്ട്രേഷൻ: https://forms.gle/jMHSajFyeJqSA3wq7.

Leave a Reply

Your email address will not be published. Required fields are marked *