വിവരാവകാശ കമ്മീഷൻ അദാലത്ത്: 27പരാതികൾ തീർപ്പാക്കി



കോഴിക്കോട്: സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ എം ദിലീപിന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിവരാവകാശ കമ്മീഷൻ അദാലത്ത് സംഘടിപ്പിച്ചു.

അദാലത്തിൽ  29  പരാതികൾ പരിഗണിച്ചു. ഇതിൽ 27 പരാതികൾ തീർപ്പാക്കി. റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് അദാലത്തിൽ കൂടുതലായി എത്തിയത്.കോഴിക്കോട് ജില്ലക്ക് പുറമെ കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള പരാതികളുമുണ്ടായിരുന്നു.

അപേക്ഷകർക്ക് വിവരങ്ങൾ ലഭ്യമാക്കാനും രേഖകൾ ഓഫീസുകളിൽ സൂക്ഷിക്കാനും ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്ന് കമ്മീഷൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *