‹

വടകര ജോബ് ഫെസ്റ്റ് 17ന്


വടകര: ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വടകര ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ള നൂതന പരിപാടിയാണ് വടകര ജോബ് ഫെസ്റ്റ് 2.0.  തൊഴിൽ ദായകരെയും തൊഴിൽ അന്വേഷകരെയും ഒരേ വേദിയിൽ അണിനിരത്തി യുവജനങ്ങൾക്ക് അവരുടെ  നൈപുണ്യത്തിനും താല്പര്യത്തിനും അനുസൃതമായ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള അവസരം  ഒരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. മാർച്ച്  17ന് ചോമ്പാല സിഎസ്‌ഐ ക്രിസ്ത്യൻ മുള്ളർ വിമൻസ് കോളേജിൽ വടകര ജോബ്ഫെസ്റ്റ് 2.0 എന്ന പേരിൽ നടത്തുന്ന തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് കേരള സർക്കാരിന്റെ ഡിഡബ്ള്യുഎംഎസ്  പോർട്ടലിൽ ഇതുവരെ  രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾക്ക്  knowledgemission.kerala.gov.in ൽ രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് വടകര ബ്ലോക്ക് സെക്രട്ടറി അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000