മുഖം മിനുക്കി പേരാമ്പ്ര ബസ് സ്റ്റാൻ്റ്


കോഴിക്കോട്: നവീകരിച്ച പേരാമ്പ്ര ബസ് സ്റ്റാന്റ് ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി 14.5 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം പൂർത്തീകരിച്ചത്.

ടി പി രാമകൃഷ്ണൻ എംഎൽഎയുടെ  2015 – 16 സാമ്പത്തിക വർഷത്തിലെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപയും 2022 – 23 സാമ്പത്തിക വർഷത്തിൽ 14,50,000 രൂപയുമാണ് അനുവദിച്ചത്. ബസ് ബേ, ഓട്ടോ സ്റ്റാൻഡ്, സെൻട്രൽ കനോപ്പി ഡ്രൈനേജ്, ഇന്റർലോക്ക് കട്ട വിരിക്കൽ എന്നീ പ്രവൃത്തികളാണ് ആദ്യ ഘട്ടത്തിൽ പൂർത്തീകരിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയായിരുന്നു കരാർ എടുത്തത്. തുടർ നവീകരണത്തിനും ലൈറ്റിംഗ് സംവിധാനമുൾപ്പെടെയുള്ള പ്രവൃത്തികൾക്കുമാണ് രണ്ടാം ഘട്ടമായി തുക അനുവദിച്ചത്.

ചടങ്ങിൽ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, പഞ്ചായത്തംഗം വിനോദ് തിരുവോത്ത്, മുൻ എം എൽ എ കെ കുഞ്ഞമ്മദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഓവർസീയർ നീതു റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി റീന സ്വാഗതവും പഞ്ചായത്ത് അംഗം ജോന പി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *