ചൂട് കൂടുന്നു; മുൻകരുതൽ സ്വീകരിക്കണം


കോഴിക്കോട്: ജില്ലയിൽ അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യമുള്ളതിനാൽ ജനങ്ങൾ മുൻകരുതൽ എടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ശുദ്ധജലം കുടിക്കുകയും പഴങ്ങൾ, പച്ചക്കറികൾ, സംഭാരം എന്നിവ ആഹാരത്തിൽ ധാരാളമായി ഉൾപ്പെടുത്തുകയും വേണം. വിശ്രമം എടുക്കേണ്ടതും പകൽ സമയത്ത് നേരിട്ടുള്ള വെയിൽ കൊള്ളാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും ധരിക്കാൻ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കുകയും വേണം. സൂര്യാഘാതം ഏൽക്കുന്ന സാഹചര്യമുണ്ടായാൽ ഉടൻതന്നെ അടുത്തുള്ള സർക്കാർ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000