കല സുവർണ ജൂബിലിഉദ്ഘാടനം 6ന്

എം ടി വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: കോഴിക്കോട് ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ (കല )
സുവർണജൂബിലി ആഘോഷങ്ങൾക്ക് ഫെബ്രുവരി 6 ന് തുടക്കം. ചൊവ്വാഴ്ച വൈകീട്ട് ആറിന് കോഴിക്കോട് കൾച്ചറൽ ബീച്ചിൽ എം ടി വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യും. കലയുടെ പ്രസിഡൻ്റ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. മേയർ ഡോ. ബീനാ ഫിലിപ്പ് മുഖ്യാതിഥിയാകും. കലാ-സാമൂഹ്യ- സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.
പ്രശസ്ത കവി ഒ എൻ വിക്ക് സ്മരണാഞ്ജലി അർപ്പിച്ച് ഒ എൻ വിയുടെ. പേര മകളും പ്രശസ്ത പിന്നണി ഗായികയുമായ അപർണ രാജീവ് നയി ക്കുന്ന സംഗീത നിശയും അരങ്ങേറും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000