‹

എം കെ രാഘവൻ എംപി ഫണ്ട്; പ്രവൃത്തികൾ അവലോകനം ചെയ്തു


കോഴിക്കോട്: എം കെ രാഘവൻ എം.പിയുടെ ലോക്സഭ മണ്ഡലത്തിൽ വിവിധ എംപി ഫണ്ടുകൾ ഉപയോഗിച്ച് നടപ്പാക്കുന്ന പ്രവൃത്തികളുടെ അവലോകന യോഗം പ്ലാനിങ് ബോർഡ് ഓഫീസിൽ ചേർന്നു.

ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡല പരിധിയിലെ വിവിധ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി.

തുടങ്ങാൻ ബാക്കിയുള്ള പ്രവൃത്തികൾ എത്രയും വേഗം തന്നെ തുടങ്ങണമെന്ന് യോഗം നിർദേശം നൽകി. മുടങ്ങിക്കിടക്കുന്നതും പൂർത്തീകരിക്കാത്തതുമായ പദ്ധതികൾ പൂർത്തീകരിക്കാനും പൂർത്തിയായ പദ്ധതികളുടെ ബില്ലുകൾ ഉടൻ തന്നെ സമർപ്പിക്കാനും നിർദ്ദേശിച്ചു.

യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ ഏലിയാമ്മ നൈനാൻ, സീനിയർ ഫിനാൻസ് ഓഫീസർ കെ പി മനോജൻ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ എം പ്രസാദ്, എംപിയുടെ പേഴ്സണൽ സ്റ്റാഫ് ശ്രീകാന്ത്, വിവിധ ബ്ലോക്കുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

എം കെ രാഘവൻ എം പിയുടെ ലോക് സഭ മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി വിളിച്ചു ചേർത്ത യോഗത്തിൽ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് സംസാരിക്കുന്നു
പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000