കോഴിക്കോട്: നാഷണൽ എംപ്ലോയ്മെന്റ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി/ എസ്.ടിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പട്ടികജാതി/ ഗോത്ര (എസ്.സി/ എസ്.ടി) വർഗ വിഭാഗക്കാർക്കായുള്ള പി.എസ്.സി പരീക്ഷകൾക്കുള്ള സൗജന്യ പരീക്ഷാ പരിശീലന പരിപാടിയിലേക്ക് ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയ്യതി : ഫെബ്രുവരി മൂന്ന്. എസ്.എസ്.എൽ.സിയോ അതിനു മുകളിലോ യോഗ്യതയുള്ള (ഉയർന്ന യോഗ്യത ഉള്ളവർക്ക് മുൻഗണന) 18-41 പ്രായപരിധിയിലുള്ള പട്ടികജാതി/ ഗോത്ര വർഗ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. താൽപ്പര്യമുള്ളവർ പേര്, പ്രായം, അഡ്രസ്സ്, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോൺ നമ്പർ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിന്റെ കോപ്പി എന്നിവ സഹിതം നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ : 0495 – 2376179
Related Posts
കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്സുകൾ
കോഴിക്കോട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ പ്ലസ് ടു (കൊമേഴ്സ്) യോഗ്യതയുള്ളവര്‍ക്ക് കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ടാലി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ്…
കമ്പ്യൂട്ടര്‍ തൊഴില്‍ പരിശീലനം: പ്രവേശനം ആരംഭിച്ചു
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ വിവിധ മേഖലകളിലെ കോഴ്സുകളായ കമ്പ്യൂട്ടറൈസഡ് അക്കൗണ്ടിങ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍…
മുതിർന്ന പൗരൻമാർക്കുള്ള കോഴ്സുകൾ
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍, ഹോം ടെക്നീഷ്യന് എന്നീ കോഴ്സുകളിലേക്ക് മുതിർന്ന പൗരൻമാർക്ക് പ്രവേശനം നല്കുന്നു. സിവില്സ്റ്റേഷന് എതിര്‍വശത്തുളള സ്കില്‍ ഡവലപ്മെന്റ്…

