കോഴിക്കോട്: അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തും. 2025 ഒക്ടോബറിലാണ് കേരളത്തില്‍ ലയണൽ മെസ്സിയും സംഘവും ഫുട്‌ബോള്‍ കളിക്കുക. അർജന്റീന ടീം കേരളത്തില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കും.
അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി കായിക മന്ത്രി വി അബ്ദുറഹിമാൻ ഓണ്‍ലൈനായി ചര്‍ച്ച നടത്തി. ഈ വര്‍ഷം ജൂണില്‍ എത്തും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. കേരളത്തില്‍ മഴക്കാലമായതിനാല്‍ അര്‍ജന്റീന പ്രയാസം അറിയിച്ചതിനെ തുടര്‍ന്നാണ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയത്.
മെസ്സിയും സംഘവും കേരളത്തിൽ എത്തും

