‹

ബാസ്കറ്റ്ബോൾ ടീം സെലക്ഷൻ ട്രയൽസ്


കോഴിക്കോട്: ചെന്നൈയിൽ നടക്കുന്ന ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കാനുള്ള പെൺകുട്ടികളുടെ കേരള ബാസ്കറ്റ്ബോൾ ടീമിന്റെ (അണ്ടർ 18 ടീം – 01.01.2005 നോ അതിനുശേഷമോ ജനിച്ചവർ ആയിരിക്കണം ) സെലക്ഷൻ ട്രയൽസ് ജനുവരി 13ന് രാവിലെ ഒമ്പതിന് ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജ് ബാസ്കറ്റ്ബാൾ കോർട്ടിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനന സർട്ടിഫിക്കറ്റ്, ആധാർ, സ്കൂൾ കോളേജ് ബോണഫൈഡ് സർട്ടിഫിക്കറ്റ്, പ്രസ്തുത കായിക ഇനത്തിലെ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ട്രയൽസിന് ഹാജരാകേണ്ടതാണ്. ഫോൺ : 0471-2330167,2331546

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000