കോഴിക്കോട്: ചെന്നൈയിൽ നടക്കുന്ന ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കാനുള്ള പെൺകുട്ടികളുടെ കേരള വോളിബോൾ ടീമിന്റെ സെലക്ഷൻ ട്രയൽസ് ( അണ്ടർ 18 ടീം – 01.01.2005 നോ അതിനുശേഷമോ ജനിച്ചവർ ആയിരിക്കണം) ജനുവരി 13ന് രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനന സർട്ടിഫിക്കറ്റ്, ആധാർ, സ്കൂൾ കോളേജ് ബോണഫൈഡ് സർട്ടിഫിക്കറ്റ്, പ്രസ്തുത കായിക ഇനത്തിലെ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ട്രയൽസിന് ഹാജരാകേണ്ടതാണ്. ഫോൺ : 0471 2330167, 2331546
Related Posts
കേരളോത്സവം: കായിക മത്സരങ്ങള്‍ ഉദ്ഘാടനം നാളെ
കോഴിക്കോട്: ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം കായിക മത്സരങ്ങള്‍ നാളെ (22) നടക്കും. പകല്‍ 10.30-ന് മെഡിക്കല്‍ കോളേജ്…
ചെസ് ടൂർണമെന്റ്
കോഴിക്കോട്: അഷ്ടപദ ചെസ് അക്കാദമി സംഘടിപ്പിക്കുന്ന ചിൽഡ്രൻസ് ചെസ് ടൂർണമെന്റ് ഡിസംബർ 23ന് ശനിയാഴ്ച അഷ്ടപദ ചെലവൂർ കോഴിക്കോട് അക്കാദമിയിൽ നടത്തും. U – 10, U…
ചാമ്പ്യൻസ് ബോട്ട് ലീഗിന് ചാലിയാർ സ്ഥിരം വേദി
ഫറോക്ക്: ചാമ്പ്യൻസ് ബോട്ട് ലീഗ് വളളംകളിക്ക് ചാലിയാർ സ്ഥിരം വേദിയാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎൽ മാതൃകയിൽ സംഘടിപ്പിച്ച രണ്ടാമത്…

