കോഴ്സ്: തീയതി നീട്ടി
കോഴിക്കോട്: മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ് എന്ന വിഷയത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ 2024 ജനുവരി ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു. ആറുമാസം ദൈർഘ്യമുള്ള കോഴ്സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പ്രസ്തുത കോഴ്സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. സ്കൂൾ അധ്യാപകർ, സ്പെഷ്യൽ എജ്യുക്കേറ്റർമാർ, സൈക്കോളജിസ്റ്റ്, എജ്യുക്കേഷണൽ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. വിശദവിവരങ്ങൾ www.srccc.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ജനുവരി 31.