കിഡ്സ് ഫുട്ബോൾ: കെഎഫ്ടിസി ജേതാക്കൾ


കോഴിക്കോട്: ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്റ്റൈലോ ചപ്പൽസ് ട്രോഫിക്ക് വേണ്ടിയുള്ള കിഡ്സ് ഫുട്ബോൾ ടൂർണമെന്റ് കിണാശ്ശേരി അറീന ഗ്രൗണ്ടിൽ നടന്നു.
ഫൈനലിൽ കെഎഫ് ടിസി കോഴിക്കോട് ജേതാക്കളായി. ജോളി ഫ്രണ്ട്സ് ചെറുവണ്ണൂരിനെയാണ് ടൈബ്രേക്കറിൽ തോൽപ്പിച്ചത്. കളി അവസാനിപ്പിച്ചപ്പോൾ ഇരു ടീമുകളും നാല് വീതം ഗോളുകൾ നേടി സമനിലയിലായിരുന്നു. തുടർന്ന് ടൈ ബ്രേക്കറിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് കെഎഫ്ടിസിയുടെ ജയം. ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി മുഹമ്മദ് ഹമീസ് തെരഞ്ഞെടുക്കപ്പെട്ടു
സമാപന ചടങ്ങിൽ കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി സാജേഷ്, സ്റ്റൈലോ ചപ്പൽ മാനേജിംഗ് ഡയറക്ടർ കെ വി ഷംസുദ്ദീൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു പ്ലയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. ബഷീർ മണലോടി, സെക്രട്ടറി എം പി ഹൈദ്രോസ്, കെ കുഞ്ഞു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *