കോഴിക്കോട്: ഇന്ത്യൻ വിമൻസ് ലീഗിൽ ഗോകുലം ശനിയാഴ്ച സ്പോർട്സ് ഒഡീഷയെ നേരിടും.
മുന്നേറ്റത്തിൽ പുതിയ മാറ്റവുമായിറങ്ങുന്ന ഗോകുലം ഉഗാണ്ടൻ സ്‌ട്രൈക്കർ ഫസീല ഇക്വപുട്ടിനെ സൈൻ ചെയ്തിട്ടുണ്ട് . 2019 ഐ ഡബ്ള്യു എൽ സീസണിൽ ഗോകുലം കേരള എഫ്‌സിക്ക് വേണ്ടി ഫസീല ഇക്വപുട്ട് കളിച്ചിട്ടുണ്ട്. സൈപ്രസ് ക്ലബായ ഒമാനിയൻ വിമൻസ് എഫ് സിയിൽ നിന്നാണ് താരം ടീമിലേക്ക് തിരിച്ചെത്തുന്നത്.
മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ഒരു സമനിലയും ഒരു തോൽവിയുമായി നാലാം സ്ഥാനത്താണ് ഗോകുലം, ലീഗിലേക്ക് തിരിച്ചു വരാൻ ടീമിന് വിജയം അനിവാര്യമാണ്. മൂന്നു മത്സരങ്ങളിൽ നിന്നു സ്പോർട്സ് ഒഡിഷക്ക് ഒന്ന് പോലും വിജയക്കിനായിട്ടില്ല. വൈകീട്ട് 3 :30 ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടക്കുന്ന മാച്ചിന് പ്രവേശനം സൗജന്യമാണ് . ഇന്ത്യൻ ഫുട്ബോൾ യൂട്യൂബ് ചാനൽ വഴിയും മത്സരം തത്സമയം വീക്ഷിക്കാവുന്നതാണ്.
ഹെഡ് കോച്ച് ആന്റണി ആൻഡ്രുസ് പറഞ്ഞു : “ഇന്നത്ത മാച്ച് ഞങ്ങളെ സംബന്ധിച്ചിടത്തോളം നിർണായകമായ മാച്ച് ആണ് മുൻ മത്സരങ്ങളിൽ കണ്ടതിനേക്കാളും മികച്ച ഒരു ഗോകുലം ടീമിനെ നിങ്ങൾക്ക് ഇന്ന് കാണാൻ സാധിക്കും”.
ഐ ഡബ്ല്യു എൽ: ഗോകുലം നാളെ സ്പോർട്സ് ഒഡീഷയെ നേരിടും

