യുവജന കമ്മീഷന്‍ നാഷണല്‍ യൂത്ത് സെമിനാറിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
കോഴിക്കോട്: സംസ്ഥാന യുവജന കമ്മീഷന്‍ ജനുവരി 31, ഫെബ്രുവരി 1 തീയ്യതികളില്‍ തിരുവനന്തപുരത്ത് ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. യൂത്ത് എംപവര്‍മെന്റ്, മെന്റല്‍ റിസൈലന്‍സ്, ഹാപ്പിനെസ്: ചാലഞ്ചസ് ആന്റ് പോസിബിലിറ്റീസ് എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാന്‍ താല്പര്യമുള്ള 18നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ ജനുവരി 15 നകം
ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷിക്കണം. അക്കാദമിക് രംഗങ്ങളിലും അക്കാദമികേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന.
വിഷയവുമായി ബന്ധപ്പെട്ട് സെമിനാറിൽ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ പ്രബന്ധസംഗ്രഹം കൂടി ബയോഡേറ്റക്കൊപ്പം നൽകേണ്ടതാണ്. അപേക്ഷകള്‍ ksycyouthseminar@gmail.കോം എന്ന മെയില്‍ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ നല്‍കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്മീഷനുമായി ബന്ധപ്പെടണം. (ഫോണ്‍, 8086987262, 0471-2308630)

