ഫുട്സാൽ: ദേവഗിരി ജേതാക്കൾ

കോഴിക്കോട്: കേരളത്തിലെ ഏറ്റവും മികച്ച ആറ് ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് എയിലെ എല്ലാ മത്സരങ്ങളും ജയിച്ച് സെൻ്റ് ജോസഫ് കോളേജ് ജേതാക്കൾ. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായി വന്ന സെൻട്രൽ എക്സൈസ് ടീമിനെ ഫൈനലിൽ മൂന്നിനെതിരെ എട്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്.

ആദ്യ കേരള ക്ലബ്ബ് ഫുട്സാൽ ചാമ്പ്യന്മാർക്ക് കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഒ രാജഗോപാൽ ട്രോഫി കൈമാറി. സെൻ്റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ സതീഷ് ജോർജ്, കോഴിക്കോട് ഡി എഫ് എ വൈസ് പ്രസിഡൻ്റ് എം പി ഹൈദ്രോസ് , മോഹൻ കൂരിയാൽ, ടി മോഹൻദാസ്, ഡി എഫ് എ സെക്രട്ടറി ഷജേഷ് കുമാർ തുടങ്ങിയവർ സന്നിഹിതരായി.

വിജയികൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ ദേശീയ ക്ലബ്ബ് ഫുട്സാൽ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.

Leave a Reply

Your email address will not be published. Required fields are marked *