പ്രത്യേക പാരിതോഷികം നൽകുന്നു


കോഴിക്കോട്: 2022-23 അധ്യയന വർഷത്തിൽ കലാ-കായിക- അക്കാദമിക് രംഗത്ത് കേന്ദ്ര സംസ്ഥാന തലങ്ങളിൽ മികവ് പുലർത്തിയ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്ക് പ്രത്യേക പാരിതോഷികം നൽകുന്നതിലേക്കുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷ വെളളക്കടലാസിൽ തയ്യാറാക്കി ജില്ലാ ഓഫീസിൽ സമർപ്പിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : 2024 ജനുവരി 15. ഫോൺ : 0495-2767213.

Leave a Reply

Your email address will not be published. Required fields are marked *