പി എസ് സി ശാരീരിക അളവെടുപ്പ്

കോഴിക്കോട്: വനം വകുപ്പിൽ റിസർവ്വ് വാച്ചർ/ഡിപ്പോ വാച്ചർ(കാറ്റഗറി ന.408/2021) തസ്തികയുടെ ശാരീരിക അളവെടുപ്പ് ഡിസംബർ 27 ന് രാവിലെ എട്ടിന് പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസിൽ നടക്കുമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ അസൽ എന്നിവയുമായി രാവിലെ എട്ടിന് മുൻപ്  ജില്ലാ ഓഫീസിൽ എത്തിച്ചേരണം. ശാരീരിക അളവെടുപ്പിൽ വിജയിക്കുന്നവർക്ക് അന്നേദിവസം തന്നെ ഒറ്റത്തവണ പ്രമാണ പരിശോധനയും ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾ അവരുടെ യോഗ്യത തെളിയിക്കുന്നതിനുളള എല്ലാ അസൽ രേഖകളും കൈവശം വെക്കണം. ഫോൺ : 0495 – 2371971