കോഴിക്കോട്: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിന് കീഴിൽ ഓപ്പൺ പ്രയോറിറ്റി വിഭാഗത്തിനായി സംവരണം ചെയ്ത സോഷ്യൽ വർക്കർ തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: സോഷ്യൽ വർക്ക് / സോഷ്യൽ സയൻസ് / സോഷ്യോളജിയിലുളള അംഗീകൃത സർവകലാശാല ബിരുദം. പ്രസ്തുത മേഖലയിലുളള തൊഴിൽ പരിചയം. കമ്പ്യൂട്ടർ പരിജ്ഞാനം. പ്രായം : 18-40 വയസ്സ്. ശമ്പളം : 21,175/- രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 28നകം അടുത്തുളള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ : 0495-2370179
Related Posts
കാലിക്കറ്റ് പ്രസ് ക്ലബ് ജേണലിസം പി.ജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് ഇപ്പോള്‍…
സ്കൂൾ സുരക്ഷ: ബി.ആർ.സി. അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട്: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ബി.ആർ.സി. അംഗങ്ങൾക്ക് സ്കൂൾ സുരക്ഷാ വിഷയങ്ങളിൽ പരിശീലനം നൽകി. കലക്ടറേറ്റിലെ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ നടന്ന പരിപാടി…
ഐഎല്‍ഡിഎം: യങ് പ്രൊഫഷണല്‍ നിയമനം
കോഴിക്കോട്: റവന്യൂ വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ (ഐഎല്‍ഡിഎം) യങ് പ്രൊഫഷണലുകളുടെ രണ്ട് ഒഴിവിലേക്ക് നിയമനം. ഐഎല്ഡിഎമ്മിലെ എംബിഎ ഡിസാസ്റ്റര്‍…

