കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആർസി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. യോഗദർശനത്തിലും യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യജ്ഞാനം ലഭിക്കുന്ന തരത്തിലാണ് ഈ പഠന പരിപാടി ചിട്ടപ്പെടുത്തിയിട്ടുള്ളത്. ആറുമാസം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കൽ ക്ലാസ്സുകൾ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തപ്പെടുന്നത്. അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന എസ്ആർസി ഓഫീസിൽ നിന്നും ലഭിക്കും. https://app.srccc.in/register എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി : ഡിസംബർ 31 ഫോൺ : 0471 2325101, 8281114464. www.srccc.in.
Related Posts
ചിത്രരചനാ മത്സരം
കോഴിക്കോട്: ജില്ലാ ടിബി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് എട്ട് മുതൽ 12 വരെയുളള ക്ലാസുകളിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും…
സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം
കോഴിക്കോട്: പേരാമ്പ്ര കരിയര്‍ ഡവലപ്മെന്റ് സെന്ററില്‍ സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം ആരംഭിക്കുന്നു. സിവില്‍ എന്‍ജിനീയറിംഗ് യോഗ്യത ആവശ്യമുള്ള അസി. മാനേജര്‍ (സിവില്‍), ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2,…
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നം. 271/2022) തസ്തികയുടെ ചുരുക്ക പട്ടികയുടെ പകര്‍പ്പ് പിഎസ് സി ജില്ലാ ഓഫീസര്‍ …

