വിവരാവകാശ കമ്മീഷന്‍ തെളിവെടുപ്പ് 19ന്

കോഴിക്കോട്: സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഡിസംബർ 19ന് കോഴിക്കോട് ജില്ലയില്‍ തെളിവെടുപ്പ് നടത്തും. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ അബ്ദുല്‍ ഹക്കീമിന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്കു ശേഷം 2.30 ന് ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് ആരംഭിക്കും.
വിവിധ വകുപ്പുകളിലെ പൊതുബോധന ഓഫീസര്‍മാരും ഒന്നാം അപ്പീല്‍ അധികാരികളും ബന്ധപ്പെട്ട ഫയലുകളും ഇതര തെളിവുകളുമായി ഹാജരാകണം. അപ്പീല്‍ ഹരജിക്കാരും പങ്കെടുക്കണം. അറിയിപ്പ് ലഭിച്ചവര്‍ 2.15നു തന്നെ രജിസ്‌ട്രേഷന് ഹാജരാകണമെന്ന് കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.