കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഡിസംബർ ഒന്നിന് വെള്ളിയാഴ്ച ദേവഗിരി കോളേജിൽ തുടക്കമാവും. ദേവഗിരി കോളേജ് സംഘടിപ്പിക്കുന്ന ഇന്റർ സോൺ പുരുഷ – വനിതാ ചാമ്പ്യൻഷിപ്പുകളാണ് ഫാദർ ജോസഫ് പൈകട മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങുന്നത്.
ആദ്യ ദിനം വനിതാ വിഭാഗം ചാമ്പ്യൻഷിപ്പും രണ്ടാം ദിനം പുരുഷ വിഭാഗം മത്സരങ്ങളും നടക്കും . ഇതൊടൊപ്പം കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീം സെലക്ഷനും നടക്കും. വനിതാ വിഭാഗത്തിൽ ദേവഗിരി കോളേജാണ് നിലവിലെ ചാമ്പ്യന്മാർ. പുരുഷ വിഭാഗത്തിൽ ശ്രീകൃഷ്ണ കോളേജ് ഗുരുവായൂരും .

