ഒഴിവുകൾ, അറിയിപ്പുകൾ

കാർഡിയാക്ക് അനസ്‌തേഷ്യോളജിസ്റ്റ് ഒഴിവ്
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേക്ക് കാർഡിയാക്ക് അനസ്തേഷ്യോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത : ഡി.എം.കാർഡിയാക്ക് അനസ്തേഷ്യ അല്ലെങ്കിൽ പി. ഡി. സി. സി കാർഡിയാക്ക് അനസ്തേഷ്യാ അല്ലെങ്കിൽ ഒരു വർഷത്തെ കാർഡിയാക്ക് അനസ്തേഷ്യയിലുള്ള പ്രവൃത്തി പരിചയം. പ്രതിഫലം : 1,50,000 രൂപ പ്രതിമാസം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 29ന് ഉച്ചയ്ക്ക് 12 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

സ്പോട്ട് അഡ്മിഷൻ
കെൽട്രോണിൽ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് എന്നീ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെൽട്രോൺ നോളേജ് സെൻററിൽ ഹാജരാകണം. ഫോൺ: 9072592412, 9072592416

എ ഐ ഓൺലൈൻ കോഴ്സ്
ഐഎച്ച്ആ൪ഡി നവംബർ 30 മുതൽ ഡിസംബർ രണ്ട് വരെ നടത്തുന്ന “ഡിമിസ്റ്റിഫയിങ് എ ഐ” എന്ന മൂന്നു ദിവസത്തെ ഓൺലൈൻ കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വൈകുന്നേരം ഏഴ് മുതൽ ഒമ്പത് വരെ രണ്ടു സെഷനുകളായാണ് കോഴ്സ് നടത്തുന്നത്. നവംബർ 28ന് രാത്രി 10 വരെ കോഴ്സിലേക്ക് അപേക്ഷിക്കാം. കോഴ്സ് റെജിസ്ട്രേഷൻ ഫീസ്: 500 രൂപ. കൂടുതൽ വിവരങ്ങൾക്ക് : https://ihrd.ac.in/index.php/onlineai

ഗതാഗതം തടസ്സപ്പെടും
ഫറോക്ക് പഴയ പാലത്തിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ഉള്ളതിനാൽ 22, 23, 24 തിയ്യതികളിൽ രാത്രി 10 മുതൽ പുലർച്ചെ നാല് വരെ ഗതാഗതം തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ഗതാഗതം നിരോധിച്ചു
മണാശ്ശേരി – പുൽപ്പറമ്പ്- കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റോഡിൽ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 24 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ കൊടിയത്തൂർ മുതൽ കുന്നുമ്മൽ വരെ ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ചുള്ളിക്കാപറമ്പ് ഭാഗത്തു നിന്നും കൊടിയത്തൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ ചുള്ളിക്കാപറമ്പ് – പന്നിക്കോട് – കാരകുറ്റി- കൊടിയത്തൂർ വഴിയും, ചുള്ളിക്കാപറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊടിയത്തൂർ – കാരകുറ്റി – പന്നിക്കോട് – ചുള്ളിക്കാപറമ്പ് വഴിയും പോകണം.

Leave a Reply

Your email address will not be published. Required fields are marked *