കോഴിക്കോട്: സാഹിത്യ നഗരിയിലെ ആദ്യ സാഹിത്യോത്സവത്തിന് നവംബർ 10 ന് തുടക്കമാവും. ടി ബി എസ് – പൂർണ സ്ഥാപകൻ എൻ ഇ ബാലകൃഷ്ണമാരാരുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന പൂർണ കൾച്ചറൽ ഫെസ്റ്റിവൽ കോഴിക്കോട് മുതലക്കുളത്തിനടുത്ത് മലബാർ പാലസിലെ എൻ ഇ ബാലകൃഷ്ണമാരാർ ഹാളിൽ വെള്ളിയാഴ്ച രാവിലെ 10 ന് പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും.
ശശി തരൂർ, സാറാ ജോസഫ്, ആലങ്കോട് ലീലാകൃഷ്ണൻ, ഷൗക്കത്ത്, എൻ എസ് മാധവൻ, തമിഴ് എഴുത്തുകാരി സൽമ തുടങ്ങി രണ്ടു ദിവസങ്ങളിലായി 45 എഴുത്തുകാർ അതിഥികളായെത്തും.
ഡോ. കെ ശ്രീകുമാറാണ് ഫെസ്റ്റിവൽ ഡയറക്ടർ .

