കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പുരുഷ വിഭാഗം വോളിബോൾ ചാമ്പ്യൻഷിപ്പിന് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ തുടക്കമായി.
ആദ്യദിനം പ്രീ ക്വാർട്ടർ / ക്വാർട്ടർ മത്സരങ്ങളിലായി 16 ടീമുകൾ മത്സരിച്ചു.
ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സഫ കോളേജിനെ എസ്എൻജിസി ചേളന്നൂർ കോളേജ് പരാജയപ്പെടുത്തി.
സ്കോർ:
25-19
25-11
25-15
രണ്ടാമത്തെ ക്വാർട്ടർ ഫൈനൽമത്സരത്തിൽ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട ടീച്ചിങ് ഡിപ്പാർട്ട്മെൻറ് യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റിനെ പരാജയപ്പെടുത്തി .
സ്കോർ:
25-12
25-13
25-12
മൂന്നാം ക്വാർട്ടർഫൈനൽ മത്സരത്തിൽ
സഹൃദയകോളേജ് തൃശൂർ യുവക്ഷേത്ര കോളേജ് പാലക്കാടിനെ പരാജയപ്പെടുത്തി
സ്കോർ:
25-22
25-19
25-19
നാലാം ക്വാർട്ടർഫൈനൽ മത്സരത്തിൽ ദേവഗിരി കോളേജ് കോഴിക്കോട് ഇഎംഇഎ കോളേജ് കൊണ്ടോട്ടിയെ പരാജയപ്പെടുത്തി.
സ്കോർ:
25-15
25-16
25-14
ടൂർണമെൻറിന്റെ ഉദ് ഘാടനം കോളേജ് മാനേജർ ഫാദർ ബിജു കെ ഐസക് നിർവഹിച്ചു .
8 ന് ഉച്ചയ്ക്ക്ശേഷം 1.30ന് ആദ്യ സെമിമത്സരത്തിൽ എസ്എൻജിസി കോളേജ് ചേളന്നൂർ ക്രൈസ്റ്റ്കോളേജ് ഇരിഞ്ഞാലക്കുടയെ നേരിടും
ഈ മത്സരത്തിനു ശേഷം
രണ്ടാംസെമി മത്സരത്തിൽ ദേവഗിരികോളേജ് കോഴിക്കോട് സഹൃദയ കോളേജ് തൃശൂരിനെ നേരിടും.

