കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയാ ക്യാമ്പ് 12 ന്

കോഴിക്കോട്: മാതാ അമൃതാനന്ദമയിയുടെ 70-ാം ജൻമദിനം, കൊച്ചി അമൃത ആശുപത്രിയുടെ 25-ാം വാർഷികം എന്നിവയുടെ ഭാഗമായി മലബാറ്റലെ 5 ജില്ലകളിലുളള ഹൃദയവൈകല്യങ്ങളുള്ള കുട്ടികൾക്കായി കോഴിക്കോട്ട് സൗജന്യ മെഗാ മെഡിക്കൽക്യാമ്പ്. കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലെ കുട്ടികൾക്കായാണ് നവംബർ 12 ന് കോഴിക്കോട് വെള്ളിമാട്കുന്ന് മാതാ അമൃതാനന്ദമയി മഠത്തിനോട് ചേർന്നുള്ള അമൃതകൃപ സ്‌പെഷ്യാലിറ്റി ക്ലിനിക്കിൽ മെഡിക്കൽ ക്യാമ്പ് നടത്തുന്നത്.

രാവിലെ 8.30 മുതൽ വൈകീട്ട് 4 വരെ നടക്കുന്ന ക്യാമ്പിന് കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിലെ പ്രൊഫസർമാരായ ഡോ. പി കെ ബ്രിജേഷ്, ഡോ.ബാലു വൈദ്യനാഥൻ എന്നിവർ നേതൃത്വം നൽകും. കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എം പി ശ്രീജയൻ ഉദ്ഘാടനം നിർവഹിക്കും. ക്യാമ്പിലെത്തുന്ന കുട്ടികളിൽ ഹൃദയശസ്ത്രക്രിയ ആവശ്യമായി വരുന്നവരിൽ സാമ്പത്തികമായി പിനോക്കം നിൽക്കുന്ന എല്ലാവർക്കും കൊച്ചി അമൃത ആശുപത്രിയിൽ ശസ്ത്രക്രിയ സൗജന്യമായി നടത്തും. ക്യാമ്പിൽ പങ്കെടുക്കുന്നതിനായി 9744894949, 8921508515 എന്നീ നമ്പറുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000