ബീറ്റ് ഫോറസ്റ്റ് ഓഫീസർ
ചുരുക്ക പട്ടികയായി

കോഴിക്കോട്: ജില്ലയിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ( എൻ സി എ എം) (കാറ്റഗറി നമ്പർ: 303/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഒക്ടോബർ 31ന് നിലവിൽ വന്ന എൻട്രൻസ് ടെസ്റ്റിനുള്ള ചുരുക്ക പട്ടികയുടെ പകർപ്പ് പ്രസിദ്ധീകരിച്ചു. www.keralapsc.gov.in

ജില്ലയിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ (എസ് ആർ ഫോർ എസ് ടി ഒൺലി) ഇൻ കേരള പൊലീസ് സർവീസ് (കാറ്റഗറി നമ്പർ 410/2021) തസ്തികയുടെ തെരഞ്ഞെടുപ്പിന് നവംബർ ഒന്നിന് നിലവിൽ വന്ന ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു. www.keralapsc.gov.in

ഹിന്ദി ട്രെയിനിങ്ങിന് അപേക്ഷിക്കാം
കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അപ്പർ പ്രൈമറി സ്‌കൂൾ ഹിന്ദി അധ്യാപക ട്രെയിനിങ് യോഗ്യതയായ ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനത്തിന് മുകളിൽ മാർക്കോടെ കൂടി ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കിൽ ഹിന്ദി ബിഎ പാസായിരിക്കണം. ഉയർന്ന യോഗ്യതയും മാർക്കും ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 17 നും 35 നും മധ്യേ. നവംബർ 25 ന് മുൻപ് അപേക്ഷ ഓൺലൈനായി ലഭിക്കണം. ഫോൺ 04734296496, 8547126028

മത്സരപരീക്ഷാ പരിശീലന ധനസഹായ പദ്ധതി
പിന്നോക്ക സമുദായങ്ങളിൽപ്പെട്ട (ഒ.ബി.സി) ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര- സംസ്ഥാന സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര/യോഗ്യത പരീക്ഷാ പരിശീലന കോഴ്സുകളായ മെഡിക്കൽ/എൻജിനീയറിംഗ് എൻട്രൻസ്, ബാങ്കിങ് സർവ്വീസ്, സിവിൽ സർവ്വീസ്, ഗേറ്റ്/മാറ്റ്, യുജിസി, നെറ്റ് /ജെആർഎഫ് എന്നിവയ്ക്ക് ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം (ഇ.ഇ.പി) എന്ന പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. വകുപ്പ് എംപാനൽ ചെയ്തിട്ടുള്ള പ്രസ്തുത പരിശീലനം നൽകുന്ന സ്ഥാപനങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടലിൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : നവംബർ 30. www.egrantz.kerala.gov.in, www.bcdd.kerala.gov.in ഫോൺ : 0495 – 2377786 .


സൗജന്യ കരിയർ ഗൈഡൻസ് പരിശീലന ക്യാമ്പ്

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിലുള്ള കോച്ചിങ്ങ് സെന്റർ പ്രിൻസിപ്പൽമാരുടെയും നേതൃത്വത്തിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന എസ്എസ്എൽസി, പ്ലസ് ടു, ബിരുദ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഏകദിന സൗജന്യ കരിയർ ഗൈഡൻസ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിന് ട്യൂണിംഗ്, ഫ്ലവറിംഗ്, എക്സ്പ്ലോറിംഗ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. പ്രസ്തുത ക്യാമ്പുകൾ നടത്തുവാൻ താത്പര്യമുള്ള കോഴിക്കോട് ജില്ലയിലെ ന്യൂനപക്ഷ പ്രാതിനിധ്യമുള്ള ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് പ്രിൻസിപ്പൽമാർ നവംബർ 15ന്
വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി കോഴിക്കോട് കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെല്ലിൽ നേരിട്ടോ a1acollectoratekkd@gmail.com എന്ന ഇ മെയിൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം. ഫോൺ : 0495-2370518, 0495-2724160.

Leave a Reply

Your email address will not be published. Required fields are marked *