‹

അങ്കണവാടി കുട്ടികൾക്ക് കിറ്റ്

കക്കോടി: അങ്കണവാടി പ്രവേശനോൽസവത്തോടനുബന്ധിച്ച് കക്കോടി, കിഴക്കേടത്ത് എന്നീ അങ്കണവാടിയിലെ കുട്ടികൾക്ക് റെജിസ്‌ട്രേഡ് എൻജിനീയേഴ്‌സ് & സൂപ്പർവൈസേർസ് ഫെഡറേഷൻ (റെൻസ് ഫെഡ് ) കക്കോടി യൂണിറ്റ് നൽകിയ പഠനോപകരണങ്ങളും മധുര പലഹാരങ്ങളുമടങ്ങിയ കിറ്റ് നൽകി. കക്കോടി പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. സുനിൽകുമാർ വിതരണം ചെയ്തു.
ചടങ്ങിൽ ജൂമൈലത്ത്, റെൻസ് ഫെഡ് ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
ശ്രീജിത്ത് ആർ. നായർ, നിമിഷ എന്നിവർ നേതൃത്വം നൽകി.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000